ഓൺലൈൻ റമ്മി: പാലക്കാട് കൊല്ലങ്കോട്ടെ യുവാവ് മരിച്ചത് റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ

0

പാലക്കാട്:
കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നില്‍ റമ്മി കളിയിലൂടെയുണ്ടായ സാമ്പത്തിക ബാധ്യതയെന്ന് ഭാര്യ. 18 ലക്ഷത്തോളം രൂപയാണ് റമ്മിക്കളിയിലൂടെ കുടുംബത്തിന് നഷ്ടമായെന്ന് മരിച്ച ഗിരീഷിന്റെ ഭാര്യ വൈശാഖ പറഞ്ഞു. പല തവണ ഗിരീഷ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായും യുവതി പറഞ്ഞു. എന്നാല്‍ അതൊന്നും ഗൗരവമായി എടുത്തിരുന്നില്ലെന്നും ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും വൈശാഖ പറഞ്ഞു. കളിക്കാന്‍ പണം കിട്ടാനായി ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും വൈശാഖ പറഞ്ഞു.

യുവതിയുടെ 25 പവന്‍ സ്വര്‍ണം ഉള്‍പ്പെടെ വിറ്റും പണയം വെച്ചുമാണ് ഗിരീഷ് റമ്മിക്ക് വേണ്ട പണം കണ്ടെത്തിയിരുന്നത്. കൊവിഡ് കാലത്ത് ലോക്ഡൗണില്‍ വീട്ടില്‍ ഒറ്റക്കിരുന്നപ്പോള്‍ നേരം പോക്കിനായി തുടങ്ങിയതാണ് ഓണ്‍ലൈന്‍ റമ്മി. പിന്നീട് നിര്‍ത്താനാവാത്ത വിധം അതിനോട് ഗിരീഷ് അടിമയായി എന്ന് യുവതി പറഞ്ഞു. ഇതോടെ കിട്ടുന്ന ശമ്പളം മുഴുവന്‍ റമ്മി കളിക്കാന്‍ ഇറക്കി.

പലപ്പോഴായി യുവതി അറിയാതെയാണ് ആഭരണങ്ങള്‍ എടുത്ത് വിറ്റ് കൡക്കാനായുള്ള പണം കണ്ടെത്തിയിരുന്നത്. കൂടാതെ മദ്യപാനവും പതിവാക്കിയിരുന്നു എന്നും യുവതി പറയുന്നു. അതോടെ കടം പെരുകുകയായിരുന്നു. പിന്നീട് റമ്മി കളി നിര്‍ത്താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മര്‍ദ്ദനവും തുടങ്ങി . ഒടുവില്‍ കടംകയറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു. രണ്ട് മക്കളാണ് ഗിരീഷ്, വൈശാഖ ദമ്പതികള്‍ക്ക് ഉളളത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Online Rummy: The death of a young man in Palakkad Kollankote was due to debt due to playing rummy, his wife said
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !