"ഉളുപ്പു "ണ്ടങ്കിൽ സൈബിയുടെ പങ്ക് കച്ചവടക്കാരൻ ജസ്റ്റിസ് സിറിയക് ജോസഫും രാജിവെക്കണം.. അല്ലങ്കിൽ അപമാനിതനായി ഇറങ്ങേണ്ടി വരും.. ഡോ.കെ .ടി.ജലീൽ

0

കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ കേസിൽ അന്വേഷണം നേരിടുന്ന അഡ്വ: സൈബി ജോസ് കിടങ്ങൂർ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചെങ്കിലും കൂട്ടുകച്ചവടക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫ് രക്ഷപ്പെടാൻ പോകുന്നില്ലന്ന് ഡോ.കെ .ടി.ജലീൽ പറഞ്ഞു.

ജലീലിൻ്റ Fb പോസ്റ്റിൻ്റെ പൂർണ്ണരൂപം..


പരൽമീനിൽ ഒതുങ്ങില്ല. വൻസ്രാവും വലയിലാകും.

കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം നേരിടുന്ന കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂർ തൽസ്ഥാനം രാജിവെച്ചു. അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി അംഗീകരിക്കുകയും ചെയ്തു. സൈബിക്ക് സി.പി.ഐ എമ്മുമായോ ഇടതുപക്ഷവുമായോ പുലബന്ധം പോലും ഇല്ലാത്തത് കൊണ്ടാകാം മുഖ്യധാരാ പത്രങ്ങളും ചാനലുകളും ചരമക്കോളത്തിന് താഴെ വാർത്ത ഒതുക്കിയത്. "ഹാ കഷ്ടം" എന്നല്ലാതെ എന്തുപറയാൻ?

സൈബി പരൽമീൻ മാത്രമാണ്. കൂട്ടുകച്ചവടക്കാരനായ വൻസ്രാവ് ഇപ്പോഴും മാന്യനായി വിലസി നടക്കുന്നുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ് കർണ്ണാടക, ഝാർഖണ്ഡ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും കേരള, ഡൽഹി ഹൈക്കോടതികളിൽ ജഡ്ജായും സുപ്രീം കോടതിയിൽ ''ന്യായാധിപനായും" പ്രവർത്തിച്ചിരുന്നപ്പോൾ സൈബി ജോസ് അവിടങ്ങളിൽ ഫയൽ ചെയ്ത വക്കാലത്തിനെ സംബന്ധിച്ചും ലഭിച്ച അനുകൂല വിധികളെ കുറിച്ചും ശക്തമായ  ആരോപണം ഉയർന്നിട്ടുണ്ട്. ഈ നിമിഷം വരെ ജസ്റ്റിസ് സിറിയകോ അഡ്വ: സൈബിയോ ഇതിനോട് പ്രതികരിച്ചതായി കണ്ടില്ല. അതിനാൽ അതിൻ്റെ വിവരങ്ങൾ നേരിട്ട് ശേഖരിക്കാൻ തന്നെ തീരുമാനിച്ചു. 

"ഉളുപ്പ്" എന്ന മൂന്നക്ഷരം ഉണ്ടെങ്കിൽ സൈബിയുടെ പങ്കു കച്ചവടക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫും രാജിവെച്ച് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വരും. എന്ത് വേണമെന്ന് "ഏമാന്" തീരുമാനിക്കാം.
Content Highlights: Justice Cyriak Joseph, the share dealer of Cybi should also resign because of "Ulupu".. Dr. K. T. Jalil
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !