ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിലെ സാമൂഹികാഘാത പഠനമാണ് ഇന്ന് തുടങ്ങുക. ആറ് മാസത്തിനകം ഭൂമി ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങളെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.
കൊണ്ടോട്ടി നഗരസഭാ പരിധിയിലും, പള്ളിക്കല്‍ പഞ്ചായത്തിലുമായി പതിനാലര ഏക്കര്‍ ഭൂമിയാണ് കരിപ്പൂര്‍ റണ്‍വേ വികസനത്തിനായി ഇനി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശവാസികള്‍ സംഘടിച്ചു. സാമൂഹികാഘാത പഠനമുള്‍പ്പെടെ നടത്തിയതിന് ശേഷമേ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാവൂ എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടര്‍ന്നാണ് സാമൂഹികാഘാത പഠനമുള്‍പ്പെടെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം. മൂന്ന് മാസത്തിനകം സാമൂഹികാഘാത പഠനവും, പ്രത്യേക എക്സ്പേര്‍ട്ട് സമിതി പരിശോധനയും നടത്തും. ആറ് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഭൂമി ഏറ്റെടുക്കല്‍ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. നഷ്ടപരിഹാരം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭൂവുടമകള്‍ക്ക് നേരിട്ട് കൈമാറും. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി തുടര്‍ പ്രവര്‍ത്തികള്‍ക്കായി സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്ട്മെന്‍്റിന് കൈമാറും. നിലവിലെ നടപടികള്‍ക്ക് ജനങ്ങളുടെ സഹകരണമുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: Karipur Airport Runway; The land acquisition process will start today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !