കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 18ന് രാത്രി ബീച്ചിന് സമീപം പ്രതികളിലൊരാൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ നൽകിയ പരാതി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടി അടുത്ത ദിവസം രാവിലെ ബോധം വന്ന ശേഷം സുഹൃത്തിനെ വിളിച്ച് വരുത്തിയാണ് സ്ഥലത്ത് നിന്ന് ലക്ഷപ്പെട്ടത്.
പെൺകുട്ടി പ്രകടിപ്പിച്ച മാനസികാസ്വാസ്ഥ്യം ശ്രദ്ധിച്ച കോളജ് അധികൃതർ പെൺകുട്ടിക്ക് നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബത്തെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Content Highlights: Kozhikode nursing student rape case; Two suspects are in custody
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !