മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 16, 17 മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് നടക്കും.
കാറ്റഗറി 1 ന് ഇന്ന് രാവിലെ 10 മുതല്‍ 1 വരെയും കാറ്റഗറി 2 ന് ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും കാറ്റഗറി 3 ന് നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 4 ന് നാളെ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയുമാണ് പരിശോധന.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി (അസ്സലും പകര്‍പ്പും), ഹാള്‍ടിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം ഹാജരാവണം. എസ്.എസ്.എല്‍.സി ബുക്കില്‍ ജാതി രേഖപ്പെടുത്താത്ത വിദ്യാര്‍ഥികള്‍ ആണെങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ബി.എഡ് /ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം പരിശോധനയ്ക്കായി ഹാജരായാല്‍ മതിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: K.TET: Certificate Examination
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !