സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏര്‍പ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇത്തവണ തിരുവനന്തപുരം നഗരസഭക്ക്.
2021-22 വര്‍ഷത്തെ പുരസ്കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പുരസ്കാരം ലഭിച്ചത്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മികവ് മുന്‍ നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ചത്.
പുരസ്കാരം നഗരവാസികളായ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നുള്ള വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ നടപ്പാക്കാന്‍ പുരസ്കാര നേട്ടം പ്രചോദനമാകുമെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി . പുരസ്കാരം നേടിയെടുക്കുന്നതില്‍ ഒപ്പം നിന്ന ഡെപ്യൂട്ടി മേയര്‍, നഗരസഭ സെക്രട്ടറി, കൗണ്‍സില്‍ അംഗങ്ങള്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.
Content Highlights: Swaraj Trophy Awarded to Thiruvananthapuram Municipal Corporation; The Mayor said that it is submitted to the people
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !