ഓടുന്ന കാറിന് തീപിടിച്ചു: പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേർ വെന്തുമരിച്ചു

0

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിനി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. 

അപകട സമയത്ത് വാഹനത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. വാഹനത്തിന്റെ ഡ്രൈവറും മുന്‍ സീറ്റില്‍ ഇരുന്നയാളുമാണ് മരിച്ചതെന്നും മുന്‍ സീറ്റില്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയാണ് സഞ്ചരിച്ചിരുന്നതെന്നും  നാട്ടുകാര്‍ പറയുന്നു. കാറിന് പിന്നാലെ വന്ന ബൈക്കിലുണ്ടായിരുന്നവരാണ് പിന്‍സീറ്റിലിരുന്നവരെ രക്ഷപ്പെടുത്തിയത്. 

മുന്നിലെ ഡോറുകള്‍ ലോക്കായതിനാല്‍ രണ്ട് പേര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരെയും വലിച്ച് ഇറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമീപത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. തീപടർന്നപ്പോഴേയ്ക്കും ഡ്രൈവർ പിൻസീറ്റുകളുടെ ഡോർ അൺലോക്ക് ചെയ്തതോടെയാണ് നാല് പേർക്കും പുറത്തിറങ്ങാൻ കഴിഞ്ഞത്. എന്നാൽ മുൻ സീറ്റുകളുടെ ഡോർ ജാമയതോടെ ഇരുവരും കാറിനുള്ളിൽ തന്നെ കുടുങ്ങുകയായിരുന്നു.  
Content Highlights: A moving car catches fire: Two people, including a pregnant woman, burn to death
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !