വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാളെ ബെംഗളൂരിവിലേക്ക് മാറ്റും. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം നിംസിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില തൃപ്തികരമായ സാഹചര്യത്തിലാണ് മാറ്റാനുള്ള അനുമതി ഡോക്ടർമാർ നൽകിയത്. എയർ ആംബുലൻസ് സൗകര്യം ഒരുക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അത് വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. ഉമ്മൻചാണ്ടിയെ കൊണ്ടുപോകാനുള്ള ആംബുലൻസ് കെപിസിസി ബുക്ക് ചെയ്യുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നില്ല എന്ന വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. വിവിധ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം, ഉമ്മന്‍ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചിരുന്നു.
ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി സഹോദരൻ അലക്സ് വി ചാണ്ടി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സർക്കാർ ഇടപെട്ട് വിദഗ്ധ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് അലക്സ് വി ചാണ്ടിയുടെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ കൊണ്ടുപോകുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി ശരിയല്ലെന്ന നിലപാടിലാണ് മക്കൾ.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Oommen Chandy will be shifted to Bengaluru tomorrow for specialist treatment
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !