സിനിമകളുടെ ഒടിടി റിലീസില്‍ നിയന്ത്രണം കടുപ്പിച്ച് ഫിലിം ചേമ്പര്‍. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്ബര്‍ യോഗത്തിലാണ് തീരുമാനം.
ഏപ്രില്‍ ഒന്നു മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് 42 ദിവസത്തിന് ശേഷമേ ഒടിടി റിലിസ് അനുവദിക്കൂ. 42 ദിവസത്തിന് മുന്‍പ് ഒടിടി റിലീസ് അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവ് അനുവദിക്കും.
സിനിമ തീയറ്ററുകളില്‍ നിന്ന് പ്രതികരണങ്ങള്‍ എടുക്കുന്നത് വിലക്കാനും ധാരണയായി. തിയറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകരില്‍നിന്ന് പ്രതികരണങ്ങളെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത് സിനിമകളുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ വിലക്കാന്‍ ധാരണയായത്.
Content Highlights: OTT release; By tightening the control, film chamber and theater response will also be banned
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !