പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം വന്നതോടെ ട്രോളുകൾ കൊണ്ട് നിറയുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രണയദിനവും പശുക്കളുമാണിപ്പോൾ ട്രെൻഡിങ്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ട്രോളുമായി രംഗത്തെത്തി.
നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്...ഐശ്വര്യത്തിെൻറ സൈറൺ മുഴങ്ങുന്നത് പോലെ...’’ എന്നും കുറിച്ചിരിക്കുന്നു.
മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് `പശു ആലിംഗന ദിന’ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പറയുന്നത്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ഉത്തരവിലുള്ളത്.പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് ആരോപിക്കുന്നു.ഈ സാഹചര്യത്തിലാണ് പശു ആലിംഗനമെന്ന ആശയുമായി കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.
Video:
Content Highlights: As the siren of prosperity sounds..'; Minister scoffs at Centre's 'Cow Hug Day' proposal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !