തിരുവനന്തപുരം: 500 രൂപയ്ക്ക് മുകളിലുള്ള വെള്ളക്കരം ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ പറ്റുള്ളുവെന്ന വിവാദ ഉത്തരവ് പിന്‍വവിച്ച് വാട്ടര്‍ അതോറിറ്റി. ഓണ്‍ലൈന്‍ വഴിയും ക്യാഷ് കൗണ്ടര്‍ വഴിയും ബില്ലടയ്ക്കാം. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറില്‍ സ്വീകരിക്കില്ലെന്ന ഉത്തരവ് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് വാട്ടര്‍ അതോറിറ്റി വിശദീകരിച്ചു.
50 രൂപമുതല്‍ 550 രൂപവരെ വെള്ളക്കരം വര്‍ധിപ്പിച്ച ഉത്തരവിനൊപ്പമാണ് ഓണ്‍ലൈന്‍ ബില്ലിങ് ഉത്തരവും വന്നത്. എന്നാല്‍, വെള്ളക്കരം വര്‍ധിപ്പിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ല. പുതിയ ഉത്തരവ് പ്രകാരം, വിവിധ സ്ലാബുകള്‍ക്ക് നിലവില്‍ ഉള്ളതിനേക്കാള്‍ 50 രൂപ മുതല്‍ 550 രൂപ വരെ പ്രതിമാസം കൂടും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം പതിനയ്യായിരം ലിറ്റര്‍ വരെ സൗജന്യമായി നല്‍കും. ഫെബ്രുവരി മൂന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.
പുതിയ നിരക്ക് വിവരങ്ങള്‍:
മിനിമം നിരക്ക് 22 രൂപ അഞ്ച് പൈസ എന്നത് നിലവില്‍ 72 രൂപ അഞ്ച് പൈസയായിട്ടാണ് വര്‍ധിച്ചത്. മിനിമം നിരക്കില്‍ 50 രൂപയുടെ വര്‍ധനവാണ് ഒരു മാസം ഉണ്ടാകുക.
ഒരു കുടുംബം പതിനയ്യായിരം മുതല്‍ 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നുവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ശരാശരി കണക്ക്. അത്തരം സ്ലാബില്‍ പെട്ടവര്‍ക്ക് പ്രതിമാസം 153 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുക. രണ്ടുമാസം കൂടുമ്പോഴാണ് വെള്ളക്കരം അടയ്‌ക്കേണ്ടത്. അപ്പോള്‍ മിനിമം നിരക്ക് വര്‍ധന നൂറ് രൂപയായി ഉയരും.
5000 ലീറ്റര്‍ വരെ മിനിമം ചാര്‍ജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികം നല്‍കണം
5000 മുതല്‍ 10,000 വരെഅയ്യായിരം വരെ 72.05രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 14.41 രൂപ അധികം നല്‍കണം.
10000 മുതല്‍ 15000 ലീറ്റര്‍വരെ പതിനായിരം ലീറ്റര്‍ വരെ മിനിമം ചാര്‍ജ് 144.10 രൂപ. പതിനായിരം ലീറ്റര്‍ കഴിഞ്ഞാല്‍ ഓരോ ആയിരം ലീറ്ററിനും 15.51രൂപകൂടി അധികം നല്‍കണം.
1500020000ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 16.62 രൂപ
2000025000ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 17.72 രൂപ
2500030000ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 19.92 രൂപ
3000040000 ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 23.23 രൂപ
4000050000 ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 25.44 രൂപ.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Vellakkaram payment online only; The order was withdrawn
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !