പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ചുമത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. 750 കോടി രൂപയാണ് ഇതിലുടെ അധികവരുമാനമായി പ്രതീക്ഷിക്കുന്നത്.
അഞ്ഞൂറു രൂപ മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്കു മുകളില്‍ 40 രൂപയാണ് സെസ് പിരിക്കുക. 400 കോടി രൂപ ഇതിലുടെ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് ഏര്‍പ്പെടുത്തുന്നത്. വിവിധ സാമഹൂ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ 6.7ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ 57 ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാരാണ് പൂര്‍ണമായും പെന്‍ഷന്‍ നല്‍കുന്നത്. പ്രതിവര്‍ഷം 11000 കോടി രൂപ ഇതിനായി വേണ്ടിവരുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Petrol and diesel prices will increase; Increase in liquor prices
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !