![]() |
പ്രതീകാത്മക ചിത്രം |
കോഴിക്കോട്: പോക്സോ കേസിലെ പ്രതി ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അയൽവാസിയായ ഇരയുടെ വീടിന്റെ കാർ പോർച്ചിൽ ഇന്ന് പുലർച്ചെയാണ് വിരമിച്ച എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
2021ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാൾ നേരത്തേ ആരോപിച്ചിരുന്നു. ജാമ്യത്തിൽ കഴിയവെയാണ് പ്രതി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Content Highlights: POCSO case accused Rt. SI hanged in victim's house
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !