![]() |
പ്രതീകാത്മക ചിത്രം |
മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും വിധിച്ച് നിലമ്ബൂര്‍ പോക്സോ കോടതി.
പോത്തുകല്ല് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 15 വയസ്സ് പ്രായമായ മകളെ പ്രതി 2016, 2017 വര്‍ഷങ്ങളിലായി നിരന്തരം ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോത്തുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലമ്ബൂര്‍ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തവും കഠിന തടവും കൂടാതെ മൂന്ന് വര്‍ഷം കഠിന തടവിനും പുറമെ 1,00,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്കു നല്‍കാനും കോടതി വിധിച്ചു. അതിജീവിതക്കു നഷ്ടപരിഹാരത്തിന് ആയി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയെ സാമീപിക്കാവുന്നതാണ്.
പോക്സോ കോടതി ജഡ്ജ് കെ.പി ജോയ് ആണ് ശിക്ഷ വിധിച്ചത്. നിലമ്ബൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന നിലവില്‍ മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ട് ആയ പി അബ്ദുള്‍ ബഷീര്‍ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി.വഴിക്കടവ് പൊലീസ് സ്റ്റേഷനിനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷീബ പി.സി പ്രോസീക്യൂഷനെ സഹായിച്ചു.
Content Highlights: A priest who molested his 15-year-old daughter gets double life imprisonment
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !