പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദ് കുമാര്‍ സി എ എന്നിവരുടെ നേതൃത്വത്തില്‍ അരീക്കോട് കാരി പറമ്പിലെ റേഷന്‍ കടയിലാണ് പരിശോധന നടത്തിയത്.
സ്റ്റോക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും വിതരണത്തിനായി വെച്ച മറ്റു വസ്തുക്കളുടെയും ഗുണനിലവാരം, ബില്ലിങ് ഉപകരണങ്ങളുടെ കാര്യക്ഷമത, പരാതി പുസ്തകം എന്നിവ പരിശോധിച്ചു. വിറ്റുവരവ് കണക്ക്, കടയില്‍ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു.
ഭൗതിക സാഹചര്യങ്ങള്‍, കുടിവെള്ളം, ഉപഭോക്താക്കള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, സര്‍ക്കാര്‍ അറിയിപ്പുകള്‍, അടങ്ങിയ പോസ്റ്ററുകള്‍, വൃത്തി എന്നിവ ഉറപ്പ് വരുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത്തിന് കൈമാറും. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സുല്‍ഫിക്കര്‍ എ , സുനില്‍ ദത്ത് ജി എ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജിതിന്‍ ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: The ration shop was inspected
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !