വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവനയുടെ പുതിയ ചിത്രം ഹണ്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
സംവിധായകന്‍ ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൊറര്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം ഭാവനയുടെ മലയാളത്തിലേക്കുള്ള വന്‍ തിരിച്ചുവരവ് കൂടിയാകുമെന്നാണ് വിലയിരുത്തലുകള്‍.
മെഡിക്കല്‍ ക്യാമ്ബസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. 'ഡോ. കീര്‍ത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ അഴിക്കുന്നിടത്ത് നിന്നാണ് ഈ ചിത്രത്തിന്റെ കഥാവികസനം.
ഭാവനയെ കൂടാതെ അതിഥി രവിയുടെ 'ഡോ. സാറ' ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ ,ചന്തു നാഥ്, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും ഹണ്ടില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില്‍ എസ് ആനന്ദിന്റേതാണ് രചന. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം നല്‍കുന്നത്. ജാക്സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം ബോബന്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ലിജി പ്രേമന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ മനു സുധാകര്‍, ഓഫീസ് നിര്‍വ്വഹണം ദില്ലി ഗോപന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Shaji Kailas with horror thriller 'Hunt' starring Bhavana
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !