ഇനിമുതല്‍ സെറ്റ് ടോപ് ബോക്‌സുകള്‍ ഇല്ലാതെയും ടി വി ചാനലുകള്‍ കണ്ടാസ്വദിനുള്ള സൗകര്യം വിതുരമല്ല. ടെലിവിഷനുകളില്‍ തന്നെ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. സംവിധാനം നടപ്പായാല്‍ സൗജന്യമായി കിട്ടുന്ന ഇരുനൂറോളം ചാനലുകള്‍ സെറ്റ് ടോപ് ബോക്‌സുകളില്ലാതെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നതാണ്.
എന്നാല്‍, വിഷയത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ടെലിവിഷന്‍ നിര്‍മ്മാതാക്കളോട് ടി.വി സെറ്റുകളില്‍ ബില്‍റ്റ് ഇന്‍ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പുതിയ സംവിധാനം നടപ്പായാല്‍ ടെലിവിഷന്‍ ചാനലുകള്‍ കാണാന്‍ സെറ്റ് ടോപ് ബോക്‌സുകള്‍ വേണ്ടി വരില്ല. പകരം, റേഡിയോ സെറ്റുകളിലേതിന് സമാനമായി ടി.വിയില്‍ നേരിട്ട് ചാനലുകള്‍ ട്യൂണ്‍ ചെയ്യാം. ഇതിനായി വീടുകളില്‍ ചെറിയ ആന്റിന ഘടിപ്പിക്കേണ്ടതുണ്ട്. ടെലിവിഷനുകളില്‍ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കാനുള്ള നടപടി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു.
Content Highlights: Soon you can enjoy TV channels without the help of a set top box
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !