കൂടുതൽ സവിശേഷതകളുമായി നോക്കിയ X30 5ജി ഫെബ്രുവരി 20 മുതല്‍ ഇന്ത്യയില്‍ വില്പനക്കെത്തും

0
നോക്കിയ X30 5ജി ഫെബ്രുവരി 20 മുതല്‍ ഇന്ത്യയിലും വില്‍പ്പനയ്ക്കെത്തും | Nokia X30 5G will also go on sale in India from February 20
ലേറ്റസ്റ്റ് മോഡല്‍ നോക്കിയ X30 5ജി ഫെബ്രുവരി 20 മുതല്‍ ഇന്ത്യയിലും വില്‍പ്പനയ്ക്കെത്തും. ട്വിറ്ററിലൂടെ കമ്പനി ഇക്കാര്യം സ്ഥീരികരിക്കുകയായിരുന്നു. സ്നാപ്ഡ്രാഗണ്‍ 695 5ജി SoC, 8ജിബി റാം എന്നിവ ഈ മോഡലിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ബെര്‍ലിനില്‍ നടന്ന ഐഎഫ്എ 2022 ഇവന്റിലാണ് നോക്കിയ X30 5ജി അവതരിപ്പിച്ചത്.

50 മെഗാപിക്സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ നോക്കിയ X30 5ജിയുടെ മറ്റൊരു സവിശേഷതയാണ്. ഒപ്പം, 33W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ടോടെ 4,200mAh ബാറ്ററിയും കമ്പനി നല്‍കുന്നുണ്ട്. കൂടാതെ, മൂന്ന് വര്‍ഷത്തേക്ക് ആന്‍ഡ്രോയ്ഡ്, സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കുകയും ചെയ്യും. ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് കളര്‍ എന്നീ ഓപ്ഷനുകളിലാണ് ഡിവൈസ് എത്തുന്നത്.

ഇന്ത്യയില്‍ നോക്കിയ X30 5ജിയുടെ സവിശേഷതകള്‍ യൂറോപ്യന്‍ വേരിയന്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഫോണിന്റെ വില എത്രയെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്യന്‍ വിപണികളില്‍ സ്മാര്‍ട്ട് ഫോണിന്റെ വില EUR 529 (ഏകദേശം 42,000 രൂപ) മുതലാണ് ആരംഭിക്കുന്നത്. 6.43-ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷിങ് നിരക്കും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌പ്ലേയ്ക്ക് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഉണ്ട്.

50 മെഗാപിക്സല്‍ പ്യുവര്‍ വ്യൂ ഒഐഎസ് പ്രൈമറി സെന്‍സറും 13 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെക്കന്‍ഡറി സെന്‍സറും അടക്കമുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണ് നോക്കിയ X30 5ജി അവതരിപ്പിക്കുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്സല്‍ ഫ്രണ്ട് ഫേസിംഗ് ഷൂട്ടറും ഈ പുത്തന്‍ ഫോണിലുണ്ട്.
Content Highlights: Nokia X30 5G will also go on sale in India from February 20
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !