സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്ബത് മണിക്കാണ് ബജറ്റ് അവതരണം.
സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതികള്‍ വര്‍ധിപ്പിക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു.
ചെലവു ചുരുക്കലിനൊപ്പം വരുമാന വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉണ്ടാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കാനും പിഴത്തുകകള്‍ കൂട്ടാനും നിര്‍ദേശമുണ്ടായേക്കും. ഭൂനികുതിയിലും ന്യായവിലയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
സാമ്ബത്തിക പ്രതിസന്ധിയിലായതിനാല്‍ കിഫ്ബി വഴി വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളിലും ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കിയേക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമോ എന്നതും സംസ്ഥാനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.
Content Highlights: State budget today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !