പേ ചാനലുകൾക്കു 35 ശതമാനം താരിഫ് വർധന ഉണ്ടായ സാഹചര്യത്തിൽ കേബിൾ ടി വി മാസവരിസംഖ്യ വർധിപ്പിക്കേണ്ടി വരുമെന്നു കേരള കേബിൾ ടിവി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കേബിൾ ടിവി രംഗത്തു പുതുക്കിയ താരിഫ് നിയമം നിലവിൽ വന്നതോടെയാണു പേ ചാനലുകൾക്കു ക്രമാതീതമായി നിരക്കു വർധനയുണ്ടായത്. കേരളത്തിൽ കേബിൾ വലിക്കുന്ന കെഎസ്ഇ ബി പോസ്റ്റുകൾക്ക് ഇരട്ടിത്തുകയാണിപ്പോൾ. വൈദ്യുതി നിരക്കും വർധിച്ചിരിക്കുന്നു.
5 വർഷമായി കേബിൾ വരിസംഖ്യ വർധിപ്പിച്ചിരുന്നില്ല. താരിഫ് വർധന വന്നതോടെ സാമ്പത്തികമായി പ്രതിസന്ധിയിലാണ്. 20 മുതൽ 30 ശതമാനം വരെ നിരക്കു വർധിപ്പിക്കാതെ നിർവാഹമില്ല എന്നും 300 രൂപയ്ക്കു മുകളിൽ വരിസംഖ്യ വർധിപ്പിക്കില്ലെന്നും സഹകരിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. സുനിൽ കുമാർ, സെക്രട്ടറി സി.വി.ഹംസ, നേതാക്കളായ ഇ. ജയദേവൻ, മനോജ് മാത്യു, യാസർ അരാഫത്ത്, വി.എ.ഷാജി, റോമി ജോസഫ് എന്നിവർ പറഞ്ഞു.
Content Highlights: Subscribers will have to increase: Cable TV Federation
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !