മലപ്പുറം : എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ കരിയർ മേഖലയിൽ സമഗ്രമായ പരിശീലനം ലക്ഷ്യം വെച്ച് മഞ്ചേരി യിൽ സ്ഥാപിതമാകുന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമർപ്പണം സമസ്ത സെക്രട്ടറി ബദറുസാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവ്വഹിച്ചു. മഞ്ചേരി ഇരുപത്തി രണ്ടാം മൈലിൽ നടന്ന പരിപാടിയിൽ പി.ഉബൈദുല്ല എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഗൾഫ് കൗൺസിൽ ഫൈനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് കോയ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി,ഡോ.എ.പി. അബ്ദുൽ ഹകീം അസ്ഹരി,സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി,കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ധന കാര്യ കോർപറേഷൻ ഡയറക്ടർ കെ.ടി.അബ്ദുറഹ്മാൻ ,കേരള വഖഫ് ബോർഡ് മെമ്പർ പ്രൊഫസർ കെ.എം.എ റഹീം, സി.പി. സൈതലവി മാസ്റ്റർ,എം.അബൂബക്കർ മാസ്റ്റർ പടിക്കൽ, വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, കെ.കുഞ്ഞീതു മുസ്‌ലിയാർ,കെ.പി.ജമാൽ കരുളായി, എ.പി. ബഷീർ,കെ.പി. അനസ്, മൊയ്തീൻ കുട്ടി ഹാജി വീമ്പൂർ, ഒ.എം.എ.റഷീദ്, വി.പി.എം.ഇസ്ഹാഖ്, കരുവള്ളി അബ്ദു റഹീം,സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി,സയ്യിദ് മുർതള ശിഹാബ് സഖാഫി, പി.പി.മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ലൈഫ് ഇൻസ്റ്റിറ്റ്യൂ ട്ടിൽ സ്കിൽ പാർക്ക്, ഹയർ എജുക്കേഷൻ സപ്പോർട്ട്, കരിയർ കൗൺസിലിംഗ്, പ്രീമാരിറ്റൽ കൗൺസിലിംഗ്, സംരംഭകത്വ ട്രെയിനിംഗ്, കരിയർ ക്ലിനിക്, ട്രെയിനിംഗ് സെന്റർ, ഫിനിഷിംഗ് സ്കൂൾ , റിക്രൂട്ട്മെന്റ് ട്രെയിനിംഗ് തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
10000 തൊഴില്‍ അവസരങ്ങള്‍, 1000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 500 സംരംഭങ്ങള്‍ എന്നിവ മിഷൻ 2030 ന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി പബ്ലിക് റിലേഷൻ സമിതി സംഘടിപ്പിച്ച "മീഡിയാക്ഷൻ ജേണീ ടു ജേർണലിസം " കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
Content Highlights: എസ്.വൈ.എസ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി നാടിന് സമർപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !