വന്‍കിട തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു. ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു.
ഇതോടെ തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും ഇല്ലാതായി.
തോട്ടം നികുതിയായി സര്‍ക്കാര്‍ ഈടാക്കിയിരുന്നത് ഹെക്ടറിന് 700 രൂപ വീതമാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് അടക്കം സര്‍ക്കാര്‍ തന്നെ അവകാശം ഉന്നയിച്ച് കേസ് നടത്തി വരുന്ന തോട്ടങ്ങള്‍ക്ക് അടക്കം നികുതി ഇളവ് ലഭിക്കും.
തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും സര്‍ക്കാര്‍ വേണ്ടെന്നു വച്ചത്. തോട്ടം മേഖല നഷ്ടത്തിലാണെന്ന വന്‍കിട തോട്ടം ഉടമകളുടെ വാദം അതേപടി അംഗീകരിച്ചാണ് തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്താന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്.
Content Highlights: Tax relief announced for large plantation owners in effect
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !