നഗരസഭയിൽ നിന്നും ദേശീയ നിലവാരത്തിലേക്ക് കളിക്കാരെ വാർത്തെടുക്കുന്നതിന് വേണ്ടി വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് വളാഞ്ചേരി MES KVM കോളേജ് ഗ്രൗണ്ടിൽ തുടക്കമായി .ക്യാമ്പ് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു .
വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു .നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത് .2009,2010 വർഷത്തിൽ ജനിച്ച കുട്ടികളെയാണ് പരിശീലനത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത് .ഇവർക്ക് ആഴ്ചയിൽ 3 ദിവസം ക്യാമ്പ് ഉണ്ടാകും .5 വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നഗരസഭ ഉദ്ദേശിക്കുന്നത് .സ്പോർട്സ് കൌൺസിൽ കോച്ച് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത് .ആഴ്ചയിൽ വെള്ളി ,ശനി ,ഞായർ ദിവസങ്ങളിലാണ് പരിശീനം നടക്കുക .
Content Highlights: Valancherry Municipal Corporation has tightened its waist and head to develop football talents..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !