ന്യൂഡൽഹി: ആധുനികസൗകര്യങ്ങളുള്ള 75 റേഷൻ കടകൾ വീതം ഓരോ ജില്ലയിലും സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. കാത്തിരിപ്പുകേന്ദ്രം, ശുചിമുറി, ശുദ്ധജലം, സിസിടിവി ക്യാമറ എന്നി ആധുനിക സൗകര്യങ്ങളോടുകൂടിയ റേഷൻ കടകൾ സജ്ജമാക്കാനാണ് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണവകുപ്പു സെക്രട്ടറി സഞ്ജീവ് ചോപ്ര നിർദേശിച്ചത്.
മറ്റു കടകളിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കൂടി റേഷൻ കടകളിൽ വിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനങ്ങൾക്കു കേന്ദ്രം കത്തയച്ചിട്ടുണ്ട്. കടയുടമകൾക്ക് അധികവരുമാനം ലഭിക്കാൻ ഇതു സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
Content Highlights: Restroom, waiting area...; Ration shops go 'smart'
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !