യുപിഐ സേവനങ്ങൾക്ക് ഇനി ഇന്റർനെറ്റിന്റെ ആവശ്യമില്ല; സൗകര്യമൊരുക്കി പേടിഎം

0

പണമിടപാടിനായി ഇന്ന് ഏവരും ആശ്രയിക്കുന്നത് യുപിഐ ആപ്പുകളെയാണ്. വേഗത്തിലും സുരക്ഷിതവും ലളിതവുമായി ഡിജിറ്റൽ പണമിടപാട് നടത്താൻ ഇത് തന്നെയാണ് ഏറ്റവും മികച്ച വഴി. ഏകദേശം 150 ദശലക്ഷത്തിലധികം ആൾക്കാരാണ് ഇന്ത്യയിൽ യുപിഐ ഉപയോഗിക്കുന്നത്. പല വിധത്തിലുള്ള യുപിഐ ആപ്പുകൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്.

ക്യാഷ് ബാക്ക്, മറ്റ് ഓഫറുകൾ, ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങി പല ഘടകങ്ങൾ കൊണ്ട് പലരും പല ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ഗൂഗിൾ പേ, പേ ടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന യുപിഐ ആപ്പുകൾ. നിരവധി ആളുകൾ യുപിഐ സേവനം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്റർനെറ്റ് കണക്ഷനില്ലാതെ പണം അയക്കാൻ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്. കൂടാതെ ഇന്റർനെറ്റിന് മതിയായ വേഗതയില്ലെങ്കിൽ പണം അയക്കുന്ന പ്രക്രിയ സങ്കീർണമാകാനും സാദ്ധ്യതയുണ്ട്. ഇതിനൊരു പരിഹാരം എന്ന് വിശേഷിപ്പിക്കാവുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം.


ഇന്റർനെറ്റ് സേവനം ആവശ്യമില്ലാതെ തന്നെ പണവിനിമയം സാദ്ധ്യമാക്കുന്ന യുപിഐ ലൈറ്റ് ഫീച്ചർ ആർബിഐ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. ഇത് വഴി അവശ്യസന്ദർഭങ്ങളിൽ 200 രൂപ വരെ ഇന്റർനെറ്റ് ഇല്ലാതെ യുപിഐ വഴി കൈമാറാൻ സാധിക്കും. എന്നാലിത് പ്രധാനപ്പെട്ട യുപിഐ ആപ്ളിക്കേഷൻ വഴി ലഭ്യമായിരുന്നില്ല. എന്നാൽ തങ്ങളുടെ ആപ്പിലൂടെ യുപിഐ ലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കിരിക്കുകയാണ് പേടിഎം.

പരമാവധി 200 രൂപ വരെ അയക്കാനുള്ള സൗകര്യമാണ് പേടിഎമ്മും നൽകുന്നത്. കൂടാതെ ഒരു ദിവസം രണ്ട് തവണകളിലായി 2,000 രൂപ വരെ യുപിഐ ലൈറ്റിലേയ്ക്ക് ചേർക്കാം. യുപിഐ ലൈറ്റിലുള്ള പണം അയക്കാൻ ഇന്റർനെറ്റ് ആവശ്യമില്ല. എന്നാൽ ഫോണിൽ ഇന്റർനെറ്റ് ഉള്ള സമയത്ത് മാത്രമേ വിനിമയത്തിനുള്ള പണം യുപിഐ ലൈറ്റിലേയ്ക്ക് ചേർക്കാൻ കഴിയൂ. കൂടാതെ ഇങ്ങനെ അയക്കുന്ന പണം ബാങ്കിന്റെ പാസ് ബുക്കുകളിൽ ദൃശ്യമാകില്ല. ആപ്പിന്റെ ഹിസ്റ്ററി പരിശോധിക്കുന്നതാണ് ഏക വഴി.
Content Highlights: UPI services no longer require internet; Facilitated by Paytm
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !