ഇന്ത്യ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്ന് നടന്ന ചെന്നൈയിൻ എഫ് സി- എഫ് സി ഗോവ മത്സരത്തിൽ ചെന്നൈ വിജയിച്ചതോടെയാണ് രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്. 2-1നാണ് ഗോവയെ ചെന്നൈ തോൽപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കയറുന്നത്.
പ്ലേ ഓഫ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായി ഉണ്ടായിരുന്നത് ഗോവയാണ്. ഗോവക്ക് നിലവിൽ 19 കളികളിൽ 27 പോയിന്റാണുള്ളത്. അവസാന കളിയിൽ വിജയം നേടിയാലും അവരുടെ പോയിന്റ് നേട്ടം 30 വരെയെ എത്തൂ. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾത്തന്നെ 31 പോയിന്റുകളുണ്ട്. ശേഷിക്കുന്ന രണ്ട് കളികളിൽ പരാജയപ്പെട്ടാലും മഞ്ഞപ്പടെ ചുരുങ്ങിയത് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ബ്ലാസ്റ്റേഴ്സിനൊപ്പം 31 പോയിന്റുകളുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചു.
ഈ സീസൺ മുതൽ പോയിന്റ് പട്ടികയിൽ ആദ്യ 6 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക്‌യോഗ്യത നേടുന്നത്. കഴിഞ്ഞ സീസണിൽ ഉജ്ജ്വല കുതിപ്പ് നടത്തി പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഐ എസ് എൽ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാംപ്ലേ ഓഫ് പ്രവേശനം കൂടിയാണിത്
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Goa fell; Kerala Blasters secure the playoffs
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !