ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് പെരിയാര്‍വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടില്‍ അബദുള്‍ അസീസാണ് (73) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി കവലയ്ക്ക് സമീപം 30 അടിയോളം താഴ്ച്ചയില്‍ നിറഞ്ഞൊഴുകുന്ന പെരിയാര്‍ വാലിയുടെ ഹൈലെവല്‍ കനാലിലേക്കാണ് കാര്‍ പതിച്ചത്.
പട്ടിമറ്റം അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് കാര്‍ പൊളിച്ചാണ് അസീസിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവിടെ പാലത്തിന് സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The car went out of control and into a canal 30 feet deep; The 73-year-old died
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !