അബുദബി: യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്‍ യുഎഇ വൈസ് പ്രസിഡന്‍റാകും. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്‍റായി നിയമിച്ചത്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ വൈസ് പ്രസിഡന്‍റ് പദവിയില്‍ തുടരുന്നുണ്ട്. ഇതിനൊപ്പമാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും വൈസ് പ്രസിഡന്‍റാകുന്നത്. യുഎഇ വാർത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അബൂദാബി കിരീടാവകാശിയായും പ്രഖ്യാപിച്ചു.
ഷെയ്ഖ് തഹ്നൂൻ ബിൻ സായിദിനെയും ഷെയ്ഖ് ഹസ്സ ബിൻ സായിദിനെയും അബൂദബി ഉപ ഭരണാധികാരികളായും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.ഷെയ്ഖ് ഖാലിദ് ഷെയ്ഖ് മുഹമ്മദിന്‍റെ മകനാണ്.
Content Highlights: Sheikh Mansoor is the Vice President of the UAE and Sheikh Khalid is the Crown Prince of Abu Dhabi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !