![]() |
പ്രതീകാത്മക ചിത്രം |
റിയാദ്: വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്തെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് താത്കാലിക നിരോധനം.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ചെമ്മീന്‍ സാമ്പിളുകളുടെ പരിശോധനയില്‍ ഈ വൈറസ് കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് സാന്നിധ്യമില്ലെന്ന് ഇന്ത്യ മതിയായ ഉറപ്പ് നല്‍കുന്നത് വരെയും താത്കാലിക നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: Presence of virus in shrimp from India; Saudi bans imports
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !