ലോകകപ്പിന്റെ പുതിയ ഫോര്‍മാറ്റ് ഫിഫ അംഗീകരിച്ചു. ഇതുപ്രകാരം ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ഇനി മുതല്‍ 48 രാജ്യങ്ങള്‍ മാറ്റുരയ്ക്കും. 2026 ല്‍ നോര്‍ത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് മുതലാണ് ഈ മാറ്റങ്ങള്‍. നാല് രാജ്യങ്ങള്‍ വീതമുള്ള 12 ഗ്രൂപ്പുകളായി തരം തിരിച്ചായിരിക്കും ഇനി മത്സരങ്ങള്‍.
പുതിയ ഫോര്‍മാറ്റ് പ്രകാരം ഫിഫ ലോകകപ്പില്‍ 104 മത്സരങ്ങള്‍ ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തില്‍ നിന്ന് 64 മത്സരം അധികമുണ്ടാകും.
ഫിഫ ചൊവ്വാഴ്ച അംഗീകരിച്ച പുതിയ ഫോര്‍മാറ്റില്‍ പന്ത്രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി ആദ്യ രണ്ട് സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടും. അതായത് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞുള്ള പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിന് മുന്നോടിയായി ഒരു റൗണ്ട് മത്സരങ്ങള്‍ കൂടി ടീമുകള്‍ കളിക്കണം.
Content Highlights: From now on, 48 countries will compete in the Football World Cup


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !