![]() |
പ്രതീകാത്മക ചിത്രം |
ലോകത്തെ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള അന്‍പത് നഗരങ്ങളില്‍ 39 എണ്ണം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്.
സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ല്‍ ഇന്ത്യ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു.
ആഫ്രിക്കന്‍ രാജ്യമായ ചാഡ് ആണ് ഏറ്റവും വായു മലിനമാക്കപ്പെട്ട രാജ്യം. പാക്കിസ്ഥാന്‍ രാജ്യങ്ങളില്‍ മൂന്നാമതാണ്. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളില്‍ ദില്ലിയെ മറികടന്ന് ഇത്തവണ ചാഡിന്റെ തലസ്ഥാനമായ ജമേന ഒന്നാമതായി. മനുഷ്യരുടെ ആരോഗ്യത്തിന് ഏറ്റവും വെല്ലുവിളി വായു മലിനീകരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും മോശം വായുവുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഒന്നാമത് ലാഹോറാണ്. 2021 ല്‍ 15ാം സ്ഥാനത്തായിരുന്നു ലാഹോര്‍. ഒറ്റ വര്‍ഷത്തിനിടയില്‍ 15 സ്ഥാനം പുറകോട്ട് പോയി ലോകത്തെ ഏറ്റവും മോശം വായുവുള്ള ഇടമായി ഈ പാക് നഗരം മാറി. രണ്ടാമത് ചൈനയിലെ ഹോതന്‍. മൂന്നാമതുള്ള ഭിവാഡി മുതല്‍ തുടങ്ങി പിന്നീട് അങ്ങോട്ട് ഇന്ത്യന്‍ നഗരങ്ങളാണ് ബഹുഭൂരിപക്ഷവും. ദില്ലി, ധര്‍ഭംഗ, അസോപൂര്‍, പാറ്റ്ന, ഗാസിയാബാദ്, ധരുഹേര, ചപ്ര, മുസാഫര്‍നഗര്‍, ഗ്രേറ്റര്‍ നോയ്ഡ, ബഹാദൂര്‍ഗഡ്, ഫരീദാബാദ്, മുസാഫര്‍പുര്‍, നോയ്‌ഡ, ജിന്ത്, ചര്‍ക്കി ദാദ്രി, റോഹ്തക്, ഗയ, അലംപൂര്‍, കുരുക്ഷേത്ര, ഭിവാനി, മീററ്റ്, ഹിസാര്‍, ഭഗല്‍പൂര്‍, യുമാനനഗര്‍, ബുലന്ദ്ഷഹര്‍, ഹാജിപൂര്‍, ഗുരുഗ്രാം, ലോഹര്‍, ദാദ്രി, കൈതല്‍, ഫരീദ്കോട്, ഫത്തേഗഡ്, ഹാപുര്‍, ജയന്ത്, അംബാല, കാന്‍പൂര്‍, ഫത്തേബാദ് എന്നീ നഗരങ്ങളാണ് വായു ഏറ്റവും മലിനമായ ആദ്യ 50 നഗരങ്ങളില്‍ ഉള്‍പ്പെട്ടത്. അതേസമയം ഇതില്‍ ഒന്ന് പോലും കേരളത്തില്‍ നിന്നല്ല എന്നുള്ളത് സംസ്ഥാനത്തിന് ആശ്വാസകരമാണ്.
Content Highlights: 39 of the world's 50 worst cities for air pollution are in India
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !