തിരുവനന്തപുരം: ഗാനമേള ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ, യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മേലാങ്കോട് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്ത് (25) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.15ഓടെ നേമം കരുമത്തിനടുത്ത് മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിന് മുകളിലിരുന്നാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്നത്. കിണര്‍ പലക കൊണ്ട് മൂടിയ നിലയിലായിരുന്നു. പാട്ട് ആസ്വദിക്കുന്നതിനിടയില്‍ പലകയ്ക്ക് മുകളില്‍ കയറി ഇന്ദ്രജിത്ത് നൃത്തം ചെയ്യുമ്പോഴാണ് പലക തകര്‍ന്ന് യുവാവ് കിണറ്റിലേക്ക് വീണത്.
ഇന്ദ്രജിത്തിനെ രക്ഷിക്കാന്‍ സുഹൃത്ത് അഖില്‍ (38) കിണറ്റില്‍ ഇറങ്ങിയെങ്കിലും ശ്വാസതടസം കാരണം ഇയാളും പാതിവഴിയില്‍ കുടുങ്ങി. തിരികെ കയറാന്‍ ബുദ്ധിമുട്ടിയ അഖിലിനെ ചെങ്കല്‍ചൂള അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ പി മധു, രാജശേഖരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയില്‍ തന്നെ ഇന്ദ്രജിത്തിന് മരണം സംഭവിച്ചതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
Content Highlights: danced over the well during the chorus; The young man died when the board collapsed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !