ഭോപ്പാല്‍: മധ്യപ്രദേശില്‍ എട്ടുവയസുകാരന്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു.കുഴല്‍ക്കിണറില്‍ 43 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്ന കുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
വിദിഷയില്‍ ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. 60 അടി താഴ്ചയുള്ളതാണ് കുഴല്‍ക്കിണര്‍. ഇതില്‍ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടക്കുന്നത്. വിവരം അറിഞ്ഞ് രാവിലെ 11.30 മുതല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് കുഴല്‍ക്കിണറില്‍ ഓക്‌സിജന്‍ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടിയെ രക്ഷിക്കുന്നതിന് 34 അടി താഴ്ചയില്‍ വരെ കുഴിയെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ കുട്ടിയുടെ അരികില്‍ എത്താന്‍ കഴിയുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ സേനയും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Content Highlights: Eight-year-old falls into 60-foot-deep tubewell, rescue operation; A country with prayer
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !