ന്യൂഡല്‍ഹി: ബ്രഹ്മപുരത്തേത് മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് ബിജെപി. ബ്രഹ്മപുരം തീപിടിത്തത്തിനു പിന്നിലെ അട്ടിമറി അന്വേഷിക്കണമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.
ബ്രഹ്മപുരം പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. എല്ലാ വര്‍ഷവും അവിടെ ചെറിയ തീപിത്തമുണ്ടാകും. ഖരമാലിന്യ സംസ്‌കരണത്തില്‍ കേരളം മാനദണ്ഡങ്ങള്‍ ലംഘിച്ചു. സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിക്കുന്ന സംഭവമാണ് നടന്നത്. മാലിന്യ സംസ്‌കരണ കരാറില്‍ വന്‍ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്.
ബ്രഹ്മപുരത്ത് ത്രിപുര മാതൃകയില്‍ അഴിമതിക്കായി യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും ജാവഡേക്കര്‍ ആരോപിച്ചു.
രണ്ടു കമ്ബനികളും മൂന്ന് മരുമക്കളും ചേര്‍ന്നുള്ള വന്‍ അഴിമതിയാണ് നടന്നത്. ബയോമൈനിങ് കരാര്‍ മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകനാണ് നല്‍കിയത്.
ഉപകരാര്‍ മുന്‍ കെപിസിസി സെക്രട്ടറി എന്‍ വേണുഗോപാലിന്റെ മരുമകനാണ്. പിന്നെ മുഖ്യമന്ത്രിയുടെ മരുമകനും. വൈക്കം വിശ്വന്റെ മരുമകന്റെ സോണ്ട കമ്ബനിക്ക് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. സോണ്ട കമ്ബനിക്ക് 54 കോടിക്ക് കരാര്‍ എടുത്ത്, 22 കോടിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.
32 കോടി രൂപയാണ് ഉപകരാറിലൂടെ സോണ്ട കമ്ബനി അടിച്ചുമാറ്റിയത്. ഇതാണ് അഴിമതിയുടെ കേരള മോഡലെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. മൂന്ന് മരുമക്കളും രണ്ടു കമ്ബനികളും ചേര്‍ന്ന് നടത്തിയ അഴിമതി സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ശുഭസൂചനയാണെന്നും പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു.
Content Highlights: BJP made Brahmapuram debate at national level; Demand for CBI investigation
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !