ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം നേരിട്ടെത്തി പരിശോധിച്ച്‌ മന്ത്രി റിയാസ്

0

തിരുവനന്തപുരം:
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തികളുടെ ഗുണനിലവാരം പ്രവര്‍ത്തി നടക്കുന്ന ഇടങ്ങളില്‍ നേരിട്ട് പരിശോധിക്കുന്നഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

ലാബിന്റെ പ്രവര്‍ത്തനം തിരുവനന്തപുരത്ത് പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് നിര്‍മ്മാണ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ട് എത്തി പരിശോധിച്ചു.


നിര്‍മ്മാണ പ്രവര്‍ത്തികളുടെ സുതാര്യത ഉറപ്പാക്കാന്‍ ഓട്ടോമാറ്റിട് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണ സമയത്ത് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ലാബിന്റെ പരിശോധന വഴി സാധിക്കും. റോഡുകള്‍ കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങള്‍,കെട്ടിടങ്ങള്‍ എന്നിവയും ഓട്ടോമാറ്റഡ് ലാബ് വഴി പരിശോധന നടത്തും. പണി നടക്കുന്ന ഇടത്തുവച്ച്‌ തന്നെ ഗുണനിലവാരം പരിശോധിക്കാന്‍ സാധിക്കും എന്നതാണ് ഈ ലാബിന്റെ സവിശേഷത. ഓട്ടോമാറ്റിട് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി മൂന്ന് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. റോഡ് പ്രവൃത്തിയില്‍ താപനില, ബിറ്റുമിന്‍ കണ്ടന്റ് തുടങ്ങിയവയാണ് പരിശോധിക്കുക. പരിശോധനയുടെ റിപ്പോര്‍ട്ട് എല്ലാ മാസവും 10 നകം മന്ത്രി തലത്തില്‍ പരിശോധിച്ച്‌ വിലയിരുത്തും.
Content Highlights: Minister Riaz personally inspected the operation of the automated testing lab
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !