തൂക്കിലേറ്റാതെ വധശിക്ഷ എങ്ങനെ നടപ്പാക്കും? ബദൽ മാർഗം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

0

തൂക്കിലേറ്റാതെ വധശിക്ഷ എങ്ങനെ നടപ്പാക്കും? ബദൽ മാർഗം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി! ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തോട് വാക്കാൽ ഇക്കാര്യം ഉന്നയിച്ചത്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ സമിതി രുപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജിയിൽ മെയ് രണ്ടിന് തുടർവാദം കേൾക്കും. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. തൂക്കിലേറ്റാതെയുള്ള വധശിക്ഷകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും നിർണായക നിരീക്ഷണം ഉണ്ടായത്. അന്തസുള്ള മരണം മനുഷ്യൻ്റെ മൗലിക അവകാശമാണെന്നായിരുന്നു ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നത്. 

കഴുത്തിൽ കയർ കുരുക്കിയുള്ള തൂക്കിക്കൊല ഈ അന്തസ് ഇല്ലാതാക്കുന്നതാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും വിവരങ്ങൾ ശേഖരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തൂക്കിക്കൊലകൾ സംബന്ധിച്ച് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ ഈ വിവരങ്ങൾ അറിയിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരാമന് സുപ്രീം കോടതി നിർദേശം നൽകി. ഏതെങ്കിലും പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാകില്ല. ഈ സാഹചര്യത്തിൽ വേദന കുറഞ്ഞ മറ്റ് രീതിയിലുള്ള വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. 

തൂക്കിക്കൊല്ലുന്നതിന് പകരം വെടിയുതിർത്ത് കൊലപ്പെടുത്തുക, മാരകമായ കുത്തിവയ്പ്പ്, ഇലക്ട്രിക് കസേര തുടങ്ങിയ ബദൽ മാർഗങ്ങൾ ഹർജിയിൽ നിർദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. വെടിയുതിർത്തുള്ള വധശിക്ഷ സൈനിക ഭരണകൂടങ്ങളിലാണ് കാണപ്പെടുന്നത്. ഈ രീതി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുത്തിവയ്പ്പിലൂടെ ശിക്ഷ നടപ്പാക്കണമെങ്കിൽ ഏത് രാസവസ്തുവാണ് ഉപയോഗിക്കുകയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ജഡ്ജിമാർ പറഞ്ഞു. മാരകമായ കുത്തിവയ്പ്പ് പോലും വേദനാജനകമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അന്തസുള്ള മരണം മനുഷ്യൻ്റെ മൗലിക അവകാശമാണെന്നായിരുന്നു ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നത്. കഴുത്തിൽ കയർ കുരുക്കിയുള്ള തൂക്കിക്കൊല ഈ അന്തസ് ഇല്ലാതാക്കുന്നതാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. 


തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും വിവരങ്ങൾ ശേഖരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തൂക്കിക്കൊലകൾ സംബന്ധിച്ച് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ ഈ വിവരങ്ങൾ അറിയിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരാമന് സുപ്രീം കോടതി നിർദേശം നൽകി. ഏതെങ്കിലും പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാകില്ല. ഈ സാഹചര്യത്തിൽ വേദന കുറഞ്ഞ മറ്റ് രീതിയിലുള്ള വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

തൂക്കിക്കൊല്ലുന്നതിന് പകരം വെടിയുതിർത്ത് കൊലപ്പെടുത്തുക, മാരകമായ കുത്തിവയ്പ്പ്, ഇലക്ട്രിക് കസേര തുടങ്ങിയ ബദൽ മാർഗങ്ങൾ ഹർജിയിൽ നിർദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
Content Highlights: How can the death penalty be carried out without hanging? Supreme Court tells center to consider alternative route
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !