പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ ദേശീയ പാത നിർമ്മാണം; രണ്ടത്താണി അയ്യൂബ്ഖാൻ റോഡ് വിഷയത്തിൽ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു

0



രണ്ടത്താണി :
ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി മാറാക്കര ഗ്രാമ പഞ്ചായത്തിലെ 1,20 വാർഡുകൾ ഉൾക്കൊള്ളുന്ന രണ്ടത്താണി ഭാഗത്തെ അയ്യൂബ് ഖാൻ റോഡ് സംബന്ധമായി നില നിൽക്കുന്ന പ്രശ്നം സംബന്ധിച്ച് ജില്ലാ കളക്ടർ    ദേശീയ പാത വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് . വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരോട് നിയമാനുസൃത  നടപടികൾ സ്വീകരിച്ച്  റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. 


പ്രസ്തുത വിഷയം സംബന്ധിച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കളക്ടർക്ക് നൽകിയ  കത്തിന്റെ മറുപടിയിലാണ് ഇക്കാര്യ മറിയിച്ചത്. റോഡ് നിലവിൽ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്. അയ്യൂബ് ഖാൻ റോഡും എൻ.എച്ചുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള ഡ്രൈനേജ് നിർമ്മാണം തുടരുകയാണ്.


  പ്രസ്തുത ഡ്രൈനേജ്  പഞ്ചായത്ത് റോഡായ അയ്യൂബ്ഖാൻ റോഡിലേക്ക് തുറക്കുന്നത് ഒഴിവാക്കി ബദൽ സംവിധാനം ഉണ്ടാക്കണമെന്നും പ്രദേശവാസികൾക്ക് അയ്യൂബ് ഖാൻ റോഡിലൂടെ എൻ.എച്ചിലേക്ക് പ്രവേശിക്കാൻ സംവിധാനമുണ്ടാക്കണമെന്നതുമാണ്  എം.എൽ.എ കളക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.                              
  ഇത് സംബന്ധമായ ആവശ്യമുന്നയിച്ച് കൊണ്ടുള്ള മാറാക്കര ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ യോഗ തീരുമാനവും പ്രദേശവാസികളുടെ നിവേദനവും എം.എൽ.എ ക്ക് നൽകിയതിനെ തുടർന്നാണ് എം.എൽ.എ കളക്ടർക്ക് കത്ത് നൽകിയത്.
Content Highlights: Prof. Intervention by Abid Hussain Thangal MLA National Highway Construction; Collector asked for report on Randathani Ayub Khan Road issue
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !