ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

മുഖം മിനുക്കി വളാഞ്ചേരി ടൗൺ ഹാൾ; നവീകരിച്ച ടൗൺ ഹാൾ നാടിന് സമർപ്പിച്ചു

0

വളാഞ്ചേരി:
 ആധുനിക രീതിയിൽ നവീകരിച്ച വളാഞ്ചേരി നഗരസഭ ടൗൺഹാൾ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ  നാട്ടുക്കാർക്കായി തുറന്നു നൽകി. 
1456133 രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. 

വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, ദീപ്തി ശൈലേഷ്,പറശ്ശേറി അസൈനാർ, സലാം വളാഞ്ചേരി, ടി.കെ. ആബിദലി, സി.അബ്ദുന്നാസർ, എൻ.വേണുഗോപാൽ, നീറ്റു ക്കാട്ടിൽ മുഹമ്മദലി, ഡോ.എൻ മുഹമ്മദലി, പാറയിൽ മുഹമ്മദ്, വി.പി സലാം, സുരേഷ് പാറ തൊടി, തൗഫീഖ് പാറമ്മൽ, കെ.മുഹമ്മദലി, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം സാലിഹ്, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. 

നവീകരണത്തിന്റെ ഭാഗമായി ആധുനിക രീതിയിൽ ഇന്റീരിയൽ ഡിസൈനിംങ്, എയർ കണ്ടീഷൻ, സൗണ്ട് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണ് നവീകരണം നടത്തിയിട്ടുള്ളത്. നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ ആർട്കോ  സപ്ലയർ എ.പി അഷറഫ് വേങ്ങരക്ക്  ചെയർമാൻ ഉപഹാരം നൽകി. തുടർന്ന് കലാഭവൻ അനിൽസ് ആർട്സ് മീഡിയ എന്റർടെയിൻമെന്റ് ഇവന്റ്സ് ഗ്രൂപ്പിന്റെ പരിപാടിയും നടന്നു. വാർഡ് കൗൺസിലർമാർ രാഷ്ട്രീയ സാമൂഹിക  രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Content Highlights: Valancherry Town Hall gets a facelift.. The renovated town hall is dedicated to the nation..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !