ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി മണ്‍കൂനയില്‍ ഇടിച്ചു നിര്‍ത്തി ഡ്രൈവര്‍; ഒഴിവായത് വന്‍ ദുരന്തം

0

കല്‍പ്പറ്റ:
ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് റോഡരികില്‍ ഇടിച്ചു നിര്‍ത്തി ഡ്രൈവര്‍.

മാനന്തവാടിയില്‍ നിന്നു കല്‍പ്പറ്റയിലേക്ക് നിറയെ യാത്രക്കാരുമായി പോകുന്നതിനിടെയാണ് സംഭവം. ഡ്രൈവര്‍ ഗണേശ് ബാബുവിന്റെ മനോധൈര്യം വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ബ്രേക്കിങ് സംവിധാനം തകരാറിലായി വാഹനം തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടനെയാണ് ഗണേശ് ഉണര്‍ന്നു പ്രവര്‍ത്തിച്ച്‌ പാതക്ക് അരികിലുള്ള മണ്‍കൂനയിലേക്ക് ബസ് ഇടിച്ച്‌ നിര്‍ത്തിയത്. മുന്‍ ചക്രങ്ങള്‍ മണ്ണിലാഴ്ന്ന് വാഹനം നില്‍ക്കുകയായിരുന്നു.

കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാം മൈല്‍ മൊക്കത്ത് വെച്ചാണ് ബ്രേക്കിന് തകരാര്‍ സംഭവിച്ചത്. മൊക്കത്ത് നിന്നു ബസില്‍ ആളെ കയറ്റി മുന്നോട്ടു പോകവെ റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോഴാണ് തകരാര്‍ സംഭവിച്ചതായി ഗണേശ് ബാബു അറിയുന്നത്. തൊട്ടു മുന്നിലുള്ള ഇറക്കത്തിലേക്ക് പ്രവേശിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു. അപകടം വഴിമാറിയതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാര്‍.
Content Highlights: The driver of the KSRTC bus broke the brake while running and crashed into the dune; A major disaster was avoided
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !