നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഇ-സ്റ്റാംപിങ് പ്രാബല്യത്തില്‍ വരും.
ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാംപ് വെണ്ടര്‍മാരിലൂടെ ആയിരിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.
രജിസ്‌ട്രേഷന്‍ വകുപ്പിന്റെ PEARL ആപ്ലിക്കേഷനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായി രജിസ്‌ട്രേഷന്‍ വകുപ്പ് അറിയിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങള്‍ക്കുള്ള ഇ-സ്റ്റാംപിങ് ഏപ്രില്‍ 1 മുതല്‍ ഓരോ ജില്ലയിലും ഒരു സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടപ്പിലാക്കും. 2023 മേയ് 2 മുതല്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും.
Content Highlights: E-stamping for stamp papers from April 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !