ആൺകുട്ടികളിലെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പൊതുതാത്പര്യ ഹർജി തള്ളിയത്. 18 വയസിന് താഴെയുള്ള കുട്ടികളിൽ ചേലാകർമ്മം നടത്താൻ അനുവദിക്കരുതെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
യുക്തിവാദി സംഘടനയായ നോൺ റിലിജിയസ് സിറ്റിസൺസ് എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇക്കാര്യത്തിൽ നിയമ നിർമാണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അനുവദിച്ചില്ല. മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളിൽ അടിച്ചേൽപിക്കുന്നതിനപ്പുറം യുക്തിപരമായ ഒന്നല്ല ചേലാകർമ്മമെന്നായിരുന്നു ഹർജിയിലെ ആരോപണം. ഇത്തരം പ്രവൃത്തികൾ കുട്ടികൾക്ക് നേരെയുള്ള അക്രമമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായതിനാൽ നിരോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
ഇത്തരമൊരു കാര്യത്തിൽ നിയമനിർമാണം നടത്താൻ സർക്കാരിനോട്ആ വശ്യപ്പെടാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Content Highlights: The High Court rejected the petition to declare chelakarma illegal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !