കോഴിക്കോട്: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തകര്‍ക്കുകയും ഭരണകൂടത്തിന്റെ അരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട നടപടികള്‍ക്കെതിരെയും മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന് തുടക്കമായി.
മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ പ്രൊഫൈല്‍ പിക്ചര്‍ അപ്ലോഡ് ചെയ്ത് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കാമ്ബയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മറ്റു നേതാക്കളും അണികളും കാമ്ബയിനില്‍ പങ്കുചേര്‍ന്നു.
ഇതോടെ സമൂഹ മാധ്യമങ്ങളില്‍ കാമ്ബയിന്‍ തരംഗമായിരിക്കുകയാണ്. 10 ലക്ഷം പേര്‍ ഇത് ഏറ്റെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. വി ആര്‍ വിത്ത് യൂ എന്ന തലക്കെട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവുമായാണ് പ്രൊഫൈല്‍ ചിത്രം തയാറാക്കിയത്.
Content Highlights: Solidarity with Rahul Gandhi: Muslim League's social media campaign
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !