ഇടുക്കി കാഞ്ചിയാറില്‍ അധ്യാപിക അനുമോളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറു ദിവസമായി പ്രതി ഒളിവിലായിരുന്നു. കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.
കൊലപാതകത്തിനുശേഷം അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ പൈസയുമായാണ് ബിജേഷ് മുങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഒരാള്‍ക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിറ്റത്. അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി.
ഞായറാഴച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതിയുടെ പക്കല്‍ നിന്നും അയ്യായിരം രൂപയ്ക്ക് ഫോണ്‍ വാങ്ങിയതെന്ന് വെങ്ങാലൂര്‍ക്കട സ്വദേശി പൊലീസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Husband arrested in case of murder of teacher Anumole
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !