നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയത്തിന് മുൻപ് ഉത്തരക്കടലാസ് എങ്ങനെ സമൂഹമാധ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലെങ്കിൽ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഡിഇ അറിയിച്ചു.
തിരൂർ പുതുപ്പള്ളി ശാസ്ത എൽ പി സ്‌കൂൾ, നിലമ്പൂർ തണ്ണിക്കടവ് എൽ പി സ്‌കൂൾ എന്നിവിടങ്ങളിലെ നാലാം ക്ലാസ് വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സംഭവത്തിൽ രണ്ട് സ്‌കൂളുകളും വിശദീകരണം നൽകേണ്ടി വരും. ആരാണ് ഉത്തരക്കടലാസിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് അന്വേഷിക്കും. അധ്യാപകരുടെ മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിക്ക് ശുപാർശ ചെയ്യും.
അർജന്റീന താരം ലയണൽ മെസിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക എന്ന മലയാളം ചോദ്യപേപ്പറിലെ നാലാമത്തെ ചോദ്യത്തിന് കുട്ടികൾ എഴുതിയ ഉത്തരമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മെസിയുടെ ചിത്രം, ജനനം, ഫുട്ബാൾ കരിയറിലെ നാഴികകല്ലുകൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ചായിരുന്നു ഉത്തരം എഴുതേണ്ടിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: "I like Neymar, I don't like Messi"; An investigation into the virality of the answer sheet of the 4th class girl
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !