കോട്ടക്കൽ: കോട്ടക്കൽ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തിരുവനന്തപുരത്ത് ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി കേശവേന്ദ്ര കുമാർ ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തി.
പ്രസ്തുത വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിൽ നിന്നും റിപ്പോർട്ട് തേടാമെന്നും തുടർ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം എം.എൽ.എയോട് പറഞ്ഞു.
ആയുർവേദ സർവ്വകലാശാല സ്ഥാപിക്കുന്നതിന്റെ ആവശ്യകത ഉൾപ്പെടുത്തിക്കൊണ്ട് എം.എൽ.എ കത്തു നൽകുകയും ചെയ്തു.കോട്ടക്കലിന്റെ ജനപ്രതിനിധി ആയതിന് ശേഷം ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽ തന്നെ എം.എൽ.എ ഈ വിഷയം ഉന്നയിക്കുകയും തുടർന്ന് ഇതിനായുള്ള നിരന്തരമായ പരിശ്രമങ്ങൾ നടത്തിവരികയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Kottakal Ayurvedic University; Prof. Abid Hussain Thangal MLA met with AYUSH Principal Secretary
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !