വളാഞ്ചേരി: ആരോഗ്യം,കൃഷി,മാലിന്യ സംസ്കരണം മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വളാഞ്ചേരി നഗരസഭയുടെ 2023 -24 വർഷത്തെ ബജറ്റ് നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ് അവതരിപ്പിച്ചു.
6285 27721 രൂപ വരവും 559771 900 രൂപ ചെലവും 687558 21 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ് . അർബൺ പി എച്ച് സി ക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് 2.5 കോടി , ആയുർവേദ ഡിസ്പെൻസറി ആയുഷ് വെൽനസ് സെന്ററിന് 30 ലക്ഷം, സിദ്ധ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മാണം 25 ലക്ഷം, പി എച്ച് സി സബ് സെന്ററുകളുടെ നവീകരണത്തിന് 21 ലക്ഷം, കേതേ തോട് നവീകരണം രണ്ടാംഘട്ടം 3 കോടി,സമ്പൂർണ്ണ പാർപ്പിടം 2.4 കോടി , സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രകൃതി സൗഹൃദ പാർക്ക് 3.25 കോടി , വനിതാ ഹെൽത്ത് ക്ലബ്ബ് 10 ലക്ഷം, അർബൻ പി എച്ച് സി ഹെൽത്ത് & വെൽനസ് സെന്റർ 75 ലക്ഷം, സമ്പൂർണ്ണ സ്ട്രീറ്റ് മെയിൻ ആൻഡ് സ്ട്രീറ്റ് ലൈറ്റ് 25 ലക്ഷം, വളാഞ്ചേരി ഫെസ്റ്റ് 5 ലക്ഷം, സി സി ടി വി സ്ഥാപിക്കാൻ 47 ലക്ഷം, പാതയോര ശുചിമുറികളുടെ നിർമ്മാണം 10 ലക്ഷം, സമ്പൂർണ്ണ ജിയോ മാപ്പിങ് 20 ലക്ഷം,മീമ്പാറ വൈക്കത്തൂർ റോഡ് വികസനം 1 കോടി ,വീട് വാസയോഗ്യമാക്കാൻ 1.3 2 കോടി, നഗരസഭ മൾട്ടിപർപ്പസ് സെന്റർ 25 ലക്ഷം, പാറളി പ്പാടം തടയണ നിർമ്മാണം 15 ലക്ഷം,വളാഞ്ചേരി സ്ക്വയറിന് മുൻവശം ഗാന്ധി പ്രതിമ സ്ഥാപിക്കൽ 1.18 ലക്ഷം,ജി യു പി പൈങ്കണ്ണൂർ സ്കൂളിന് ചുറ്റുമതിലും ഗ്രൗണ്ട് നിർമ്മാണം 15 ലക്ഷം, കാട്ടിപ്പരുത്തി സ്കൂളിന് സ്ഥല വാങ്ങലും കെട്ടിട നിർമ്മാണം 60 ലക്ഷം, ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ് 30 ലക്ഷം, വയോജനങ്ങൾക്ക് ചാരുകസേര 3 ലക്ഷം, ക്രോസ് ബാർ വിസിബി 15 ലക്ഷം, അംഗൻവാടികൾക്ക് പോഷകാഹാരം 40 ലക്ഷം, പാലിയേറ്റീവ് കെട്ടിടം പുനരുദ്ധാരണം 10 ലക്ഷം, പറളി പാടം തോട് നടപ്പാത രണ്ടാംഘട്ടം 30 ലക്ഷം, കാർത്തല പി എച്ച് സി സബ് സെന്റർ പുതിയ കെട്ടിട നിർമ്മാണം 10 ലക്ഷം ,കുടിവെള്ളവും ജലസംരക്ഷണവും 1.19 കോടി ,എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം 10 ലക്ഷം എന്നിങ്ങനെ ബജറ്റിൽ നീക്കിവെച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, ദീപ്തി ഷൈലേഷ്,ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി ഉണ്ണികൃഷ്ണൻ ,എൻ. വേണു ഗോപാൽ, മൂർക്കത്ത് മുസ്തഫ, സഫീർഷാ വാർഡ് കൗൺസിലർമാർ,നിർവഹണ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Valancherry Municipality Budget: Income Rs 62,85,27721, Expenditure Rs 55,97,71900...
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !