![]() |
പ്രതീകാത്മക ചിത്രം |
ഇഫ്താര്‍ മീറ്റുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര് പ്രേംകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മതസംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ആഹ്വാനം. ഇഫ്താര്‍ മീറ്റുകളില്‍ ഭക്ഷണ സാധന വിതരണം, പാനീയങ്ങൾ, ചായ ഉൾപ്പെടെ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് തെർമോക്കോൾ, പേപ്പർ, അലൂമിനിയം ഫോയിൽ എന്നീ തരം ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവയ്ക്ക് പകരം സ്റ്റീൽ പ്ലേറ്റുകള്‍ ഗ്ലാസ്സുകൾ എന്നിവ ഉപയോഗിക്കുക, ഐസ്ക്രീം, സലാഡ് വിതരണം പ്ലാസ്റ്റിക് കപ്പുകൾക്ക് പകരം പേപ്പർ കപ്പുകൾ ഉപയോഗിക്കുക. പരമാവധി സ്റ്റീൽ കപ്പുുകൾ ഉപയോഗിക്കുക, തോരണങ്ങൾ, നോട്ടീസുകൾ, ബാനറുകൾ എന്നിവയ്ക്ക് ഫ്ലക്സ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കി പേപ്പറിലോ തുണിയിലോ നിർമ്മിച്ചവ ഉപയോഗിക്കുക, മഹല്ല് തലത്തിൽ മുഴുവൻ കുടുംബങ്ങളെയും സംഘടനകളെയും പ്ലാസ്റ്റിക് ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് കത്തിക്കൽ മൂലമുള്ള ആരോഗ്യ ഭവിഷ്യത്തിനെക്കുറിച്ചും ഇമാമിന്റെ നേതൃത്വത്തിൽ ബോധവൽക്കരിക്കുക, പാരിതോഷികങ്ങൾ നൽകുമ്പോൾ പ്ലാസ്റ്റിക് പാക്കിംഗ് ഒഴിവാക്കുക, ആഘോഷം മൂലം പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും പാഴ് വസ്തുക്കളോ മാലിന്യ നിക്ഷേപമോ നടത്തുന്നില്ല എന്ന് മഹല്ല് കമ്മിറ്റികൾ ഉറപ്പുവരുത്തുക, വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ ഇതിനായി പാത്രങ്ങൾ കൊണ്ടുവരുന്നതിന് വീട്ടുകാർക്ക് നിർദേശം നൽകുക, പള്ളികൾ മദ്രസകൾ എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന എല്ലാവിധ ഭക്ഷണ വിതരണത്തിനുള്ള ഉപയോഗത്തിന് ആവശ്യമായ സ്റ്റീൽ ഗ്ലാസുകൾ പ്ലേറ്റുകൾ അതാത് സ്ഥാപനങ്ങൾ പ്രത്യേകം ഏർപ്പെടുത്തുക, ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരണത്തിന് കമ്പോസ്റ്റ് കുഴികളോ ബയോഗ്യാസ് പ്ലാന്റുകളോ ഉപയോഗിക്കുക, അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് റീസൈക്കിൾ ഏജൻസികൾക്ക് / ഗ്രാമപഞ്ചായത്ത് നഗരസഭകളിലെ ഹരിത കർമ്മ സേനയ്ക്ക് കൈമാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നു വന്നത്.
വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പരിസര ശുചിത്വം ഉറപ്പാക്കുന്നതിലും ജില്ലയിലെ പ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനത്തിലും മതസംഘടനാ പ്രതിനിധികളുടെ പിന്തുണയും യോഗത്തില്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ വിവിധ മതസംഘടനാ പ്രതിനിധികളായ സിദ്ധി കോയ തങ്ങള്‍, പ്രൊഫ. എം. അബ്ദുല്ല , പാലോളി സൈനുദ്ധീന്‍, ലത്തീഫ് ഫൈസി, കെ. മുഹമ്മദ് കുട്ടി ഫൈസി, എം. ദുര്‍ഫുഖാറലി സഖാഫി, പി. മുഹമ്മദ് സഖാഫി, ഡോ. മുഹമ്മദ് ഫൈസ്, എന്‍.എം സൈനുദ്ധീന്‍ സഖാഫി, ടി. സിദ്ധീഖ് മുസ്ല്യാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രേണുക, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഹൈദ്രോസ് പൊട്ടേങ്ങല്‍ എന്നിവര്‍ പങ്കെടുത്തു
Content Highlights: representatives of religious organizations to make Iftar meets environment friendly
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !