കുറ്റിപ്പുറം: എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് എം.ബി.എ വകുപ്പ് സംഘടിപ്പിച്ച പതിനാലാമത് മാനേജ്മെന്റ് മീറ്റ്
" മെസ്മറൈസ് - 23 " കെ.ടി. ഡി.സി. ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു.
കോളേജിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എഞ്ചി. കെ.വി ഹബീബുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. റഹ്മത്തുന്നിസ. ഐ, സ്റ്റാഫ് കോഡിനേറ്റർ പ്രൊഫ. മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. ഡോ. കെ .പി. ജാബിർ മൂസ സ്വാഗതവും പ്രോഗ്രാം കൺവീനർ എം.കെ. വിഷ്ണു നാരായണൻ നന്ദിയും പറഞ്ഞു.
അൻപതിൽപരം കോളേജുകളിൽ നിന്നും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റൂട്ടുകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ വിവിധ മാനേജമെന്റ് മത്സരങ്ങളിൽ പങ്കെടുത്തു.
വൈകീട്ട് സമാപന സമ്മേളനം മുൻ എം. എൽ. എ വി.ടി. ബലറാം ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മുബാസ് മ്യൂസിക് ബാന്റ് അവതരിപ്പിച്ച സംഗീത നിശയും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
35 പോയിന്റ് നേടി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, എം.ബി.എ വിഭാഗം ജേതാക്കളായി. കേളേജ് പ്രിൻസിപ്പാൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Content Highlights: Kuttipuram MES Engineering College MBA Management Meet concluded.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !