പ്രതിസന്ധി അനുഭവിക്കുന്നവരെ ശാക്തീരിക്കുക എന്ന മഹത്തായ ഉദ്ദേശത്തെ മുൻ നിർത്തി "ഇല" പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സംരംഭങ്ങൾ ഇല റീട്ടെയിൽ എന്ന ബ്രാൻഡിൽ വ്യാപാരരംഗത്തേക്ക് കൂടി വ്യാപിപ്പിക്കുന്നു. അതിന്റെ ഭാഗമായി ആരംഭിക്കുന്ന മൂന്നാമത്തെ സ്ഥാപനം തവനൂർ പഞ്ചായത്തിൽ M E S ആർക്കിടെക്ച്ചർ കോളേജിന് സമീപം താമസിക്കുന്ന ശബരി ഗിരീഷിന് വേണ്ടി അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പവിത്ര സ്റ്റോർസ് എന്ന പേരിൽ തുടക്കം കുറിക്കുമെന്ന് "ഇല" പ്രവർത്തകർ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2023 മാർച്ച് 26 ഞായറാഴ്ച കാലത്ത് 10 ന് ഡോ: കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്യും.
പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി കുടുംബങ്ങളുടെ ദൈനം ദിന ആവശ്യങ്ങളെ നിറവേറ്റി മുന്നോട്ട് കൊണ്ടുപോകുന്നത് ഇലയുടെ നിരവധി പ്രവർത്തനങ്ങളുടെ ഭാഗമാണ്.
അതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ബാധിക്കപ്പെട്ട വ്യക്തിയും കുടുംബവും സ്വയം പര്യാപ്തരാവുക എന്ന ലക്ഷ്യത്തിലേക്കാണ് ഇല റീട്ടെയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കുറ്റിപ്പുറത്തും, എടപ്പാൾ ഫോറം സെന്ററിലും നിലവിൽ ഇറീട്ടെയിലിന്റെ ഷോപ്പുകൾ പ്രവർത്തിക്കുന്നു. കുറ്റിപ്പുറത്തെ സ്ഥാപനത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില്പനയാണ് നടക്കുന്നത്. അടുത്ത രണ്ട് ഇല റീട്ടയിലുകൾ, തൃശൂരിലും, കോഴിക്കോടും ആരംഭിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
എടപ്പാൾ ഫോറം സെന്റ്റിൽ പൂർണ്ണമായും ഒരു തരത്തിലും അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാതെ ഉദ്പാദിപ്പിക്കുന്ന സ്ക്വാഷുകൾ, പാനീയങ്ങൾ, ബിസ്ക്കറ്റുകൾ അച്ചാറുകൾ തുടങ്ങിയവയാണ് വില്പനക്കുള്ളത്. ഇവിടെ ഫാർമർ ഷെയർ ഫൌണ്ടേഷൻ ഉത്പാതിപ്പിക്കുന്ന ഓർഗാനിക് ഭക്ഷ്യ വിഭവങ്ങൾ കൂടി വില്പന നടത്തുന്നുണ്ട്.
ഈ രണ്ട് സ്ഥാപനങ്ങളുടേയും നടത്തിപ്പ് ചുമതല ബിരുദ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികളായിട്ടുള്ള വളണ്ടിയർമാർക്കാണ്. ഈ സ്ഥാപനങ്ങളിലെ ലാഭ വിഹിതം ഇവരുടെ ആവശ്യങ്ങൾക്ക് കൂടി വേണ്ടിയിട്ടുളളതാണ്.
ഏതെങ്കിലും തരത്തിൽ പഠനത്തിനും മറ്റും ബുദ്ധിമുട്ടുന്നവർക്കും, അഭ്യസ്തവിദ്യരും അല്ലാത്തവരുമായ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്കുംഅവരുടെ കഴിവ് പ്രകടിപ്പിക്കാനും വരുമാന മാർഗ്ഗത്തിനും ഇല റീട്ടയിൽ അവസരമൊരുക്കുന്നു.
ഈ രീതിയിൽ അധ:സ്ഥിതരായ മനുഷ്യരുടെ ശാക്തീകരണത്തിന് വേണ്ടി ഇന്ത്യയിലെ നൂറ് ഗ്രാമങ്ങളിലെങ്കിലും ആന്റ് & ലീഫ് എന്ന പേരിൽ ഈ പദ്ധതി വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നു. ഓരോ പ്രദേശത്തുമുള്ള മനുഷ്യർക്ക്അവിടുത്തെ ഭൂപ്രകൃതിക്കും ആവാസ വ്യവസ്ഥക്കുമനുസരിച്ച് സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന എത്രയോ ഉത്പന്നങ്ങളുണ്ട്. നിലവിൽ അത് ചെയ്ത് കൊണ്ടിരിക്കുന്ന മനുഷ്യർക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. ഇടനിലക്കാരും കച്ചവടക്കാരുമാണ് ഇതിന്റെ ലാഭവിഹിതം മുഴുവൻ കൊണ്ടുപോകുന്നത്. ഈ ചൂഷണ വ്യാപാരം ഇല്ലാതാക്കി, ഇടനിലക്കാരില്ലാതെ നൈപുണ്യമായ രീതിയെ ഉൾക്കൊള്ളുന്ന ഈ ഉദ്പാദകർക്ക് തന്നെ അവരുടെ അധ്വാനത്തിന്റെ പൂർണ്ണമായ ഫലം ലഭ്യമാക്കുക എന്നുള്ളതിലൂടെ അവരുടെ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനും അവരെ പ്രാപ്തരാക്കുമെന്നും ഇല പ്രവർത്തകർ പറഞ്ഞു.
സാമൂഹികമായ ചുറ്റുപാടുകളുടെ മധ്യത്തിൽ ചേർന്ന് നില്ക്കാനും ചേർത്ത് നിർത്താനും അതിലൂടെ വ്യക്തിപരമായ നവീകരണം സാധ്യമാക്കാനും ശ്രമിക്കുന്ന ഇലയുടെ ആശയത്തോടൊപ്പം നിറവേറ്റിപോരുന്ന പുനരധിവാസത്തെ, അധ:സ്ഥിതരായ മനുഷ്യരിൽ ആത്മവിശ്വാസവും അഭിമാനബോധവും ഉണ്ടാക്കുന്ന മറ്റാരു തലത്തിലേക്ക് കൊണ്ട് പോകുന്ന ഈ ചുവട് വെപ്പിന് പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും "ഇല" പ്രവർത്തകർ പറഞ്ഞു.
കുറ്റിപ്പുറം " ഇല" ഫൗണ്ടേഷനിൽ നടന്ന വാർത്താ സമ്മേളനത്തിൽ
ശബരി ഗിരീഷ്, കെ എം നജീബ് ഡോ. എൻ എം മുജീബ് റഹ്മാൻ, അനൂപ് കുമാർ പി സി സലീം. പി, എ എ സുൽഫിക്കർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു..
Content Highlights: Kuttipuram "Ila Foundation" into the business sector..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !