അമേരിക്കയിലെ ന്യൂജഴ്സിയിൽ MMNJ യുടെയും നന്മയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി

0

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ന്യൂജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസിൽ എം എം എൻ ജെയുടേയും നന്മയുടേയും മുഖ്യ കാർമികത്വത്തിൽ വിവിധ മുസ്‌ലിം സംഘടനകൾ ചേർന്നുകൊണ്ട് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് പങ്കെടുത്തവർക്കും അതിഥികൾക്കും പ്രത്യേകമായ അനുഭവമായി മാറി. 

മാർച്ച് 26ആം തീയതി വൈകിട്ട് ന്യൂ ജേഴ്സിയിൽ സംഘടിപ്പിച്ച സമൂഹഇഫ്താർ വിരുന്നിൽ നാനൂറോളം മുസ്‌ലിം കുടുംബങ്ങളും 150-ൽ പരം അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും,  മാധ്യമപ്രവർത്തകരും, എഴുത്തുകാരും , ബ്ലോഗർമാരും  പങ്കെടുത്തു.

വളരെ ചിട്ടയോടെയും ആസൂത്രണത്തോടെയും സംഘടിപ്പിച്ച ചടങ്ങിൽ വൈകുന്നേരത്തോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥികളെ  ആദരപൂർവ്വം പരമ്പരാഗതമായ രീതിയിൽ തന്നെ ആതിഥേയമരുളി സ്വീകരിച്ചിരുന്നു. തുടർന്ന്  ഇന്റർഫേയ്ത്ത് ഇഫ്താർ നൈറ്റ് പരിപാടി പങ്കെടുത്ത ആളുകളുടെ സാന്നിധ്യം കൊണ്ടും മതേതര കാഴ്ചപ്പാട്ടോടുകൂടി അമേരിക്കയിലെ മുസ്ലിം സമൂഹം സംഘടിപ്പിച്ച പ്രോഗ്രാമിനെ പ്രകീർത്തിച്ചുള്ള സംസാരങ്ങൾ കൊണ്ടും  ശ്രദ്ധേയമായി. അനാൻ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ നന്മയുടെയും , എം എം എൻ ജെ യുടെയും നേതാവ് ഡോക്ടർ സമദ് പൊന്നേരിയുടെ സ്വാഗത പ്രസംഗത്തിൽ പ്രളയ സമയത്ത് നന്മ കേരളത്തിനു നൽകിയ സേവനങ്ങൾ വിശദീകരിച്ചു.  മുൻ ഫൊക്കാന പ്രസിഡണ്ടും, ഗുരുകുലം സ്കൂൾ പ്രിൻസിപ്പലും ജനനി മാസിക എഡിറ്ററുമായ ജെ മാത്യൂസ് മതങ്ങളും മനുഷ്യരും തമ്മിൽ സമരസപ്പെട്ടു ഐക്യത്തോടെ പ്രവർത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യപ്രഭാഷണം നടത്തി.  സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും , ഭാഷക്കും സംസ്കാരത്തിനും നൽകിയ സംഭാവനകൾ അദ്ദേഹം   ചൂണ്ടിക്കാട്ടി. തുടർന്ന് സംസാരിച്ച ലോംഗ് ഐലന്റ്  ഇന്റർഫേയത്ത് ഇൻസ്റ്റിറ്റ്യൂട്ട് തലവനും  പ്രസ്ത യൂറോളജിസ്റ്റുമായ ഡോക്ടർ ഉണ്ണി മൂപ്പൻ കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു. ലോകത്ത് ഏതൊരു ഭാഗത്ത് വ്യാപിക്കുന്നതിനും മുമ്പേ അബ്രഹാമിക് മതങ്ങൾ കേരളത്തിൽ വേരുന്നിയതായി അദ്ദേഹം സോദാഹരണം ചൂണ്ടിക്കാട്ടി. യഹൂദ - കൃസ്ത്യൻ , ഇസ്ലാം മതങ്ങളെ സ്വാഗതം ചെയ്ത ഹിന്ദു സഹോദരന്മാരുടെ വിശാല മനസ്കത അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഫോമയുടെ മുൻ പ്രസിഡണ്ടും, അറിയപ്പെടുന്ന പൊതു പ്രവർത്തകനുമായ അനിയൻ ജോർജ് പവിത്രമായ റംസാൻ മാസത്തിൽ മുസ്ലിം സഹോദരന്മാർ ഇത്തരം മഹത്തായ ഒരു ആശയത്തിനു തുടക്കം കുറിച്ച നേതൃത്വത്തെ . അഭിനന്ദിച്ചു. ഏഷ്യാനെറ്റ് യു.എസ് ചീഫ് കറസ്പോണ്ടന്റും, മാധ്യമ പ്രവർത്തകനുമായ കൃഷ്ണ കിഷോർ  കോഴിക്കോട്ടുകാരനായ  അദ്ദേഹത്തിന്റെ നാട്ടിലെ നോമ്പനുഭവങ്ങൾ ഹൃദ്യമായി പങ്കുവെക്കുകയും എന്നാൽ ഇന്ന് കാണുന്ന ചില ദുഷ്പ്രവണതകളിൽ ആശങ്ക പങ്കു വെക്കുകയും ചെയ്തു.  എങ്കിലും  നാട്ടിലെ പഴയ അതേ അനുഭവം അമേരിക്കയിലും ലഭിച്ചതിലുള്ള സന്തോഷം മറച്ചു വെക്കാതെ പ്രകടിപ്പിച്ചു. യു.എസ്.എ കെ.എം.സി.സിയുടെ പ്രസിഡണ്ടും നന്മയുടെ സ്ഥാപക പ്രസിഡണ്ടുമായ യു.എ നസീർ തുടർന്ന് സംസാരിച്ചു. 


നന്മ നിറഞ്ഞ ഈ സദുദ്യമത്തിനു പാണക്കാട്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആശംസ അറിയിച്ചതോടൊപ്പം ഈ പരിപാടി കൂടുതൽ വിപുലമായ രീതിയിൽ എല്ലാവർഷവും മതേതര ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാൻ സംഘാടകർ ശ്രമിക്കുമെന്ന് ഉറപ്പ് നൽകി. തുടർന്നു നടന്ന പാനൽ  ചർച്ച ഡോക്ടർ അൻസാർ  കാസിം നിയന്ത്രിച്ചു.  ചർച്ചകളിൽ വിജേഷ് കാരാട്ട് (കെ.എ.എൻ ജെ), സജീവ് കുമാർ ( കെ. എച്ച്. എൻ .ജെ) , ജോസ് കാടാപുറം (കൈരളി ടി.വി ), ഷീല ശ്രീകുമാർ (കരുണ ചാരിറ്റീസ് ) ഡോക്ടർ സാബിറ അസീസ് (എം .എം .എൻ ജെ) റവ. തോമസ് കെ. തോമസ് (മാർത്തോമ ചർച്ച ) ഡോക്ടർ പി.എം മുനീർ (എം .എം .എൻ ജെ). ജിബി തോമസ് (ഫോമ),  ബോബി ലാൽ (ബ്ലോഗർ)  എന്നിവർ പങ്കെടുത്തു. അസീസ് ആർ വി . റംസാൻ സന്ദേശം പങ്കു വെച്ചു. ഫിസറോസ് കോട്ട നന്ദി രേഖപ്പെടുത്തി.ചർച്ചകൾ സമയബന്ധിതമായി അവസാനിക്കുകയും ചെയ്തു.  മാധ്യമ പ്രവർത്തകർ ജോർജ് ജോസഫ് (ഇ മലയാളി)  മധു കൊട്ടാരക്കര ( 24  ചാനൽ ) ഡോക്ടർ അബ്ദുൽ അസീസ് (കെ.എം.ജി), ജയിംസ് മാത്യു (ഫോമ) വ്യവസായികളായ എരഞ്ഞിക്കൽ ഹനീഫ്, ദിലീപ് വർഗ്ഗീസ് തുടങ്ങിയവർ മുഖ്യാഥിതികളായിരുന്നു. നോമ്പുതുറയും  പ്രാർത്ഥനയും കഴിഞ്ഞതിനുശേഷം ഹൃദ്യമായ രീതിയിൽ മലബാർ സവിശേഷതകൾ നിറഞ്ഞ വിഭവ സമൃദ്ധമായ ഭക്ഷണവും  തുടർന്നു യൂത്ത് ലോ  പ്രോഗ്രാമും തറാവീഹ് നിസ്കാരവും കഴിഞ്ഞ ശേഷമാണ് എല്ലാവരും പിരിഞ്ഞത്. അസ്ലം ഹമീദ് , അജാസ് നെടുവഞ്ചേരി , സാജിദ് കരീം, കുർഷിദ് റഷീദ്,ഇംതിയാസ് രണ്ടത്താണി , അലീന ജബ്ബാർ, നാജിയ അസീസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. പങ്കെടുത്തവർക്കും കുടുംബാംഗങ്ങൾക്കും എല്ലാം മനസ്സിൽ തട്ടിയ അനുഭവമായി മാറി.
Content Highlights: The Iftar meet held under the auspices of MMNJ and Goodness in New Jersey in America was remarkable..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !